മുക്കം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ തിരുവമ്പാടി നിയോജക മണ്ഡലം തല ഉദ്ഘാടനം മുക്കം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. അംഗമാകുന്ന ഒരു വ്യാപാരി മരണപ്പെട്ടാൽ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി
ജിജി തോമസ് ഇല്ലിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് പി പ്രേമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജയിൽസ് പെരിഞ്ചേരി, ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അലി അക്ബർ, മജീദ് പി പി,മുഹമ്മദ് പാതിപ്പറമ്പിൽ മണ്ഡലം ഭാരവാഹികളായ എം ടി അസ്‌ലം,ബേബി വർഗീസ്, മുഹമ്മദ് ശരീഫ്, ഹുസൈൻ ഗ്രീൻ ഗാർഡൻ, ടി പി ഫൈസൽ, ജയ്സൺ തോമസ്, ജോൺസൺ വയലിൽ എന്നിവർ സംസാരിച്ചു.
Post a Comment