ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം കൊടുവള്ളി ജോയിന്റ് ആർ ടി ഒ ,സി കെ അജിൽ കുമാർ നിർവഹിക്കുന്നു.

ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നിരത്തുകൾ സുരക്ഷിതമാക്കുക എന്ന സന്ദേശത്തോടെ ദേശീയ തലത്തിൽ ജനുവരി 11 മുതൽ 17 വരെ നടക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് സ്കൂളിൽ ട്രാഫിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
കൊടുവള്ളി ആർ ടി ഒ ഇൻ ചാർജ് സി കെ അജിൽ കുമാർ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടിജോ രാജു , എം പി റിലേഷ് എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു.
ഓമശേരി ഗ്രാമ പഞ്ചായത്ത് അംഗം രജിത രമേശ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ്, എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ്  ട്രാഫിക് ക്ലബ് കൺവീനർ വി എം ഫൈസൽ വിദ്യാർഥി പ്രതിനിധി കെ എ അശ്വിൻ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ബിജു മാത്യു, എബി തോമസ്, ഡേവിസ് മാത്യു, എം എ ഷബ്ന , സിസ്റ്റർ ജെയിസി ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post