തിരുവമ്പാടി:
തിരുവമ്പാടി മലയോരമേഖല യിലെ ആദിവാസി കോളനിയി ലെ അന്തേവാസികൾ അനുഭ വിക്കുന്ന ജീവൽ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവ രുമെന്ന് കെ.കെ. ശൈലജ എം .എൽ.എ. ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളുടെ അടിസ്ഥാ നാവശ്യങ്ങൾ പരിഹരിക്കുന്ന തിൽ സംസ്ഥാനസർക്കാർ പ്രതി ജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.
സി.പി.എം. ഗൃഹസമ്പർക്ക പരി പാടിയുടെ ഭാഗമായി കൊടക്കാട്ട്പാറ മേലെ പൊന്നാങ്കയം ആദി വാസികോളനി സന്ദർശിക്കാനെ ത്തിയതായിരുന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ശൈലജ,
കോളനി പരിസരത്തുനടന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി സി.എൻ. പുരുഷോത്തമൻ അധ്യ ക്ഷനായി. ലിന്റോ ജോസഫ് എം .എൽ.എ., ഗ്രാമപ്പഞ്ചായത്തംഗം
കെ.ഡി. ആൻറണി, ഏരിയാസെ ക്രട്ടറി വി.കെ. വിനോദ്, ജോളി ജോസഫ്, കെ.എം. ബേബി, പി.ടി. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. മുത്തപ്പൻപ്പുഴ
ആദിവാസികോളനി അന്തേവാസികകളും നിവേദനം നൽകാനെത്തി.
വിദ്യാർഥിനി അർച്ചന സനൽ എം .എൽ.എ.മാരുടെ ചിത്രങ്ങൾ വരച്ച് അവർക്ക് സമ്മാനിച്ചു.
Post a Comment