പൂനൂർ മഠത്തുംപൊയിൽ- എം.എം പറമ്പ് റോഡ് കി.മീ 1/300 ൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നലെ ജനുവരി 21 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു.
പൂനൂർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ഉമ്മിണിക്കുന്ന് ജി.എൽ.പി സ്കൂൾ റോഡ് വഴിയും മൊകായി മഠത്തുംപൊയിൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മഠത്തുംപൊയിൽ ജുമുഅത്ത് പള്ളി റോഡ് വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment