കോഴിക്കോട്:
നവീകരിച്ച എരഞ്ഞിക്കൽ - പുത്തൂർ കനോലി കനാൽ റോഡ് ഉദ്ഘാടനം വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി.പി മനോജ് അധ്യക്ഷത വഹിച്ചു.
എ.കെ.ശശീന്ദ്രൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് എരഞ്ഞിക്കൽ - പുത്തൂർ കനോലി കനാൽ റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. അത്തോളി - ഉള്ള്യേരി ഭാഗത്ത് നിന്ന് നഗരത്തിലേക്ക് എളുപ്പത്തിൽ എത്തുന്നതിന് ഏറെ സഹായകരമാണ് ഈ റോഡ്. പുത്തൂർ ,എരഞ്ഞിക്കൽ, മൊകവൂർ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പ്രധാന റോഡുമാണ് കനോലി കനാൽ റോഡ്.
കൗൺസിലർമാരായ എസ്.എം തുഷാര, ഇ.പി സഫീന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ അബൂബക്കർ സിദ്ധിഖ് സ്വാഗതവും പി.ടി പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
Post a Comment