അടിവാരം : പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി എൻ. എസ്. എസ്. സപ്തദിന ക്യാമ്പ് വൈവിദ്ധ്യ യങ്ങളായ പദ്ധതികൾ നടപ്പിൽ വരുത്തി കൊണ്ട് അടിവാരം എ. എൽ. പി സ്കൂളിൽ സമാപിച്ചു.
തേൻ കനി, ഹരിത സംസ്കൃതി,നിവുണം, ഭാരതീയം,അരങ്, സ്നേഹ സന്ദർശനം,കില്ലാടി പ്പാവ, നോടു ഡ്രഗ്സ്,ഗ്രാമ ദീപിക,സുസ്ഥിര ലോകം,ഉജ്ജീവനം, സന്നദ്ധം തുടങ്ങിയ പരിപാടികളാണ് സഹവാസ ക്യാമ്പിന്റെ ഭാഗമായി നടപ്പിൽ വരുത്തിയത്.
സഹവാസ ക്യാമ്പിന്റെ സമാപനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംഷീർ പോത്താറ്റിൽ ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് അഷ്‌റഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്യാം കുമാർ കെ മുഖ്യ പ്രഭാഷണം നടത്തി.
ക്യാമ്പ് കോർഡിനേറ്റർ ആർ. കെ ഷാഫി സ്വാഗതവും എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ മനോജ് സകറിയ നന്ദിയും പറഞ്ഞു.
അടിവാരം എ. എൽ. പി. സ്കൂൾ പി ടി എ പ്രസിഡന്റ് മുസ്തഫ അടിവാരം, മുജീബ്, നാസർ കണലാട്, ശ്രീജ, ജ്യോതി നാരായണൻ, സമീർ പുതുപ്പാടി, ബിജി കെ എൻ, അലക്സ് എ.വി, ആര്യ ബാബു എന്നിവർ ആശംസകൾ അറിയിച്ചു.
മെഹ്ഫിൽ വോയിസ് അടിവാരത്തിന്റെ ഗാന വിരുന്നും വിവിധ തരത്തിലുള്ള തൈകൾ സ്കൂളിലും പരിസരങ്ങളിലും നട്ടുകൊണ്ടും സഹവാസ ക്യാമ്പ് സമാപിച്ചു.
Post a Comment