കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാന്തന പരിചരണം വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു.

 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം നടത്തിയ പാലിയേറ്റീവ് വളന്റിയർമാർക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ ബാബു മൂട്ടോളി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post