ഓമശ്ശേരി:
തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ വയനാട് മുസ്ലീം ഓർഫനേജ് വിദ്യാർത്ഥികൾക്ക് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പസ് മാനേജർ സൽമാൻ കെ ഏകദിന പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
സൈക്കോളജി വിഭാഗം മേധാവി പ്രഫ. ദിവ്യ കെ ആദ്യക്ഷം വഹിച്ചു. കോ ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫ. നന്ദന , അസിസ്റ്റന്റ് പ്രഫ. റുക്സാന എന്നിവർ പ്രസംഗിച്ചു. ഏകദിന പരിശീലന ക്യാമ്പിന്റെ ഭാഗമായി ഒന്നാം വർഷ എം.എസ് എസി വിദ്യാർത്ഥിനികൾ ശാരീരികാരോഗ്യം മാനസീകാരോഗ്യം, മെമ്മറി ആന്റ് മെമ്മറി ടിപ്സ്, സെക്സ് എഡുകേഷൻ, ജീവിത നൈപുണ്യ വിദ്യാഭ്യാസം, സെൽഫ് ലൗ, അസേർട്ടീവ് ട്രെയിനിംഗ് , റിലാക്‌സേഷൻ ടെക്നിക്സ് തുടങ്ങിയ വിഷയത്തിൽ ക്ലാസ് എടുത്തു.
Post a Comment