തിരുവമ്പാടി:
നഗരത്തിരക്കുകൾക്കിടയിൽ കണ്ണിന് കുളിർമയായി തിരുവമ്പാടിയെ ഹരിതാഭമാക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പച്ചപ്പിന്റെ മനം മയക്കുന്ന കാഴ്ച സമൂഹത്തിന് തന്നെ കുളിർമ നൽകുന്ന ഒന്നാക്കി മാറ്റാനുള്ള ശ്രമമാണ് സേക്രഡ് ഹാർട്ടിന്റേത്.പുതു തലമുറയ്ക്ക് അന്യമാവുന്ന പ്രകൃതി സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ നല്ല പാഠം ക്ലബ്ബ് ഗ്രീൻ ഗിഫ്റ്റ് എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടത്.
കുട്ടികൾ തയ്യാറാക്കിയ നൂറിലധികം പൂച്ചട്ടികൾ തിരുവമ്പാടി
അങ്ങാടിയിലെ വ്യാപാരികൾക്ക് നൽകിക്കൊണ്ട് ബസ്റ്റാന്റ് പരിസരങ്ങളിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമത്തിലാണ്. പൂച്ചെടികളുടെ തുടർന്നുള്ള പരിപാലനത്തിന്റെ ചുമതല വ്യാപാരികൾക്ക് കൈമാറി.
കുട്ടികളിലൂടെ മുതിർന്നവരിലേക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കിക്കൊണ്ട് സമൂഹത്തിന് മാതൃകയാവുകയാണ് വിദ്യാലയം.
സ്കൂൾ മാനേജർ റവ.ഫാ. തോമസ് നാഗാപറമ്പിൽ ആധ്യക്ഷം വഹിച്ച ചടങ്ങിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
മേഴ്സി പുളിക്കാട്ട്
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജിജി ഇല്ലിക്കലിന് ചെടിച്ചട്ടികൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ബിജു എണ്ണാർ മണ്ണിൽ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ലിസി മാളിയേക്കൽ ( വാർഡ് മെമ്പർ), ഷീജ സണ്ണി (എം. പി.ടി.എ പ്രസിഡണ്ട്) ജോസഫ് പുലക്കുടിയിൽ( പി.ടി. എ വൈസ് പ്രസിഡണ്ട്), ഡോ. ബെസ്റ്റി ജോസ് , സെബാസ്റ്റ്യൻ കെ.ടി, ജോസ് തുരുത്തിമറ്റം, നീന ജോഫി, സജി തോമസ്(ഹെഡ്മാസ്റ്റർ) ഫെബിൻ ജോർജ് , കെ.എം തോമസ്,റിജോ സെബാസ്റ്റ്യൻ, ലിറ്റി സെബാസ്റ്റ്യൻ ,ടിയാര സൈമൺ,ഗ്ലാഡി സിറിൽ ,അമല വർഗ്ഗീസ് എന്നിവരുടെ മഹനീയ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി.
Post a Comment