കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരം ബഡ്ഡ് ജാതി തൈ വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു .
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ മാൻ വി എസ് രവീന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ റോസിലി ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്, സീന ബിജു, സുരേഷ് ബാബു കാർഷിക വികസന സമിതി അംഗം കെ വി ജോസഫ് കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് എന്നിവർ പങ്കെടുത്തു പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ 97 കർഷകർക്കും വനിത വിഭാഗത്തിൽ 48 പേർക്കുമാണ് ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്യുന്നത്.
Post a Comment