കൂടരഞ്ഞി : കേരള വിദ്യാഭ്യാസ പദ്ധതിയായ ഫോക്കസ് സ്കൂൾ പദ്ധതിയിൽ മഞ്ഞക്കടവ് ഗവണ്മെന്റ് സ്കൂളിനെയും ഉൾപ്പെടുത്തി. ഫോക്കസ് സെൽ രുപികരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ആദ്യക്ഷത വഹിച്ചു.
തിരുവമ്പാടി നിയോജകമണ്ഡലം എം. എൽ.എ. ലിന്റോ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ പി. ജെ ദേവസ്യ പദ്ധതി വിശദീകരിച്ചു.
മുക്കം എ. ഇ. ഒ ഓംകാരനാഥൻ, വാർഡ് മെമ്പർമാരായ ജെറിന റോയ്,ബോബി ഷിബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി. സ്. രവീന്ദ്രൻ, അധ്യാപകരായ എൻ. ടി. മത്തായി,റിജോയ് ഫ്രാൻസിസ്,എം. പി.ടി എ.ചെയർ പേഴ്സൺ സജ്ന സാദിക്ക് ആശംസകൾ അർപ്പിച്ചു.
പി. ടി. എ പ്രസിഡന്റ് ഷമീർ പി. എ നന്ദി അർപ്പിച്ചു.
Post a Comment