വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ ആരംഭിച്ച മത്സ്യ കൃഷിയുടെ ഉദ്ഘാടനം സി എഫ് ഐ സി സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറലും പൂർവ വിദ്യാർഥിയുമായ ഫാ. ബെന്നി മേക്കാട്ട് നിർവഹിക്കുന്നു.


ഓമശ്ശേരി : 

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നിർമിച്ച മീൻ കുളത്തിൽ മത്സ്യ കൃഷി ആരംഭിച്ചു.

കേരള ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കല്ലാനോട് മീൻ വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള കുഞ്ഞുങ്ങളെയാണ് മീൻ വളർത്തലിനായി ഉപയോഗിച്ചിരിക്കുന്നത്.
സി എഫ് ഐ സി സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറലും പൂർവ വിദ്യാർഥിയുമായ ഫാ. ബെന്നി മേക്കാട്ട് മീൻ വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു


പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പൂർവാധ്യാപകരായ തോമസ് ജോൺ , എം വി ബാബു അധ്യാപകരായ ബിജു മാത്യു ,ജിൽസ് തോമസ് വി എം ഫൈസൽ ട്രീസമ്മ ജോസഫ് , ഷൈനി ജോസഫ് സ്കൂൾ ലീഡർ പി നഷ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post