കൂടരഞ്ഞി:
ദാറുൽ ഉലൂം എ.എൽ.പി സ്കൂൾ താഴെ കൂടരഞ്ഞി നാല്‌പത്തിനാലാം വാർഷികത്തോടനുബന്ധിച്ച് കായിക മേള സംഘടിപ്പിച്ചു. വൈവിധ്യമാർന്ന വിവിധ മത്സരങ്ങൾ അരങ്ങേറി.
പങ്കാളിത്തം കൊണ്ട് ജനകീയ ഉത്സവമായി മാറി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് നസീർ തടപ്പറമ്പിൽ അധ്യക്ഷനായി.
ഹെഡ്മാസ്റ്റർ കെ പി ജാബിർ സ്വാഗത ആശംസിച്ചു.
സ്കൂൾ മാനേജർ എൻ.ഐ അബ്ദുൽ ജബ്ബാർ ,ശിഹാബുദ്ദീൻ കോപ്പിലാക്കൽ, അബ്ദുൽ ഷുക്കൂർ മിനർവ,കമർബാൻ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഫസീല ടീച്ചർ,സ്കൂൾ ലീഡർ ഫിസാൻ മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.
എസ് ആർ ജി കൺവീനർ കെ. പി അൻവർ സാലി നന്ദി പറഞ്ഞു.
Post a Comment