തിരുവമ്പാടി : ദീർഘകാലം സൗദിയിലും യു കെ യിലും പ്രവാസി ആയിരുന്ന ആനക്കാംപൊയിൽ കൈതക്കാട്ട് കെ എം ബഷീർ (67) നിര്യാതനായി.
തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ഇന്ന് ഉച്ച കഴിഞ്ഞ്
തിരൂരിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
മൃതദേഹം തിരൂർ ഗവ.ആശുപത്രി മോർച്ചറിയിൽ.
ഖബറടക്കം നാളെ (03-01-2023- ചൊവ്വ) ഉച്ചകഴിഞ്ഞ് ആനക്കാംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന കൈതക്കാട്ട് മൂസ ഹാജിയുടെ മകനാണ്.
ഭാര്യ: സീന (മാനിപുരം - യു കെ).
മക്കൾ: ഷാനിസ് ബഷീർ (യു എസ് എ), ഷാസ്മിൻ (യു കെ).
മരുമകൾ: നട്ടാഷ (യു എസ് എ).
Post a Comment