തിരുവമ്പാടി: തിരുവമ്പാടി
സേക്രഡ് ഹാർട്ട് യുപി സ്കൂളുംകോഴിക്കോട് ഡയറ്റും
സംയുക്തമായി സംഘടിപ്പിക്കുന്ന
വിദ്യാലയാധിഷ്ഠിത സമഗ്ര അധ്യാപക പരിവർത്തന പരിപാടിയോടനുബന്ധിച്ച് ബീക്കൺ 2022
ഏകദിന ശില്പശാല സംഘടിപ്പിച്ചു. പുതുവർഷാഘോഷത്തോടെ പരിപാടികൾ ആരംഭിച്ചു.
രാവിലെ 10 മണിക്ക് തുടങ്ങിയ ശില്പശാല വൈകിട്ട് 4.30 വരെ നീണ്ടുനിന്നു.
കോഴിക്കോട് ഡയറ്റ് സീനിയർ ലെക്ചറർ ഡോക്ടർ വാസുദേവൻ , ഫറോക്ക് ട്രെയിനിങ് കോളേജ് അധ്യാപകൻ പ്രൊഫസർ കെ.എം.ശരീഫ്, ഡയറ്റ് ഫാകൽറ്റി അംഗം പ്രബീഷ് എന്നിവർ ക്ലാസ് നയിച്ചു.
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ അബ്ദുൽ റഷീദ്,
തങ്കമ്മ തോമസ്, ബീന റോസ്,
സിസ്റ്റർ ആൻസ് മരിയ, അബ്ദുറബ്ബ്, ദിലീപ് മാത്യൂസ് എന്നിവർ സംസാരിച്ചു.
Post a Comment