തിരുവമ്പാടി : ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഇൻസ്പിര 23 നടന്നു.
എസ്സ്. എസ്സ്.കെ പ്രോജക്ട ELA യുടെ ദൃശ്യ വിരുന്നു കൂടിയായി പരിപാടി. ക്ലാസ് റും ഇംഗ്ലീഷ് പഠന പ്രവർത്തനങ്ങളുടെ ഉത്പ്പന്നങ്ങളും ക്ലാസ്സ് മാഗസിനുകളും ഉൾപ്പെടുത്തി എക്സിബിഷനും സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗം സക്സസ് ഗാർട്ടൻ ഫൗണ്ടറും ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ ചിന്റു എം രാജു ഉദ്ഘാടനം ചെയ്തു.
അൽഫോൻസ കോളേജ് അസി.പ്രൊഫസർ ജോസഫ് പുളിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ മൈലെള്ളാംപാറ യു.പി.സ്കൂൾ അധ്യാപിക ലിസ സാലസ് , അധ്യാപകരായ ജിൻസി സെബാസ്റ്റിൻ , Sr ആൻ സ്മരിയ, സുവർണ ഗ്ലോറിയ തോമസ് വിദ്യാർത്ഥികളായ മിറ ക്ലെയർ , ഫർഹാൻ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഓപ്പൺ സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ഇംഗ്ലീഷ് പത്രം പെറ്റൽസിന്റെ എട്ടാം പതിപ്പ് വാർഷിക വേദിയിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. രക്ഷിതാക്കളുടെ പങ്കാളിത്തം ഇൻസ്പിര 23 നെ ജനകീയമാക്കി.
Post a Comment