കോടഞ്ചേരി:
കേരള സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ ധരണ നടത്തി.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭൂമിയുടെ ന്യായവില വർദ്ധനവ്, രജിസ്ട്രേഷൻ ഫീസ്, കെട്ടിടനികുതി വർദ്ധനവ്, വൈദ്യുതി നിരക്ക് വർദ്ധനവ്, പെട്രോളിന്റെ ഡീസലിന്റെയും വർദ്ധിപ്പിച്ച സെസ് പിൻവലിക്കണം, കെട്ടിട പെർമിറ്റ് വർദ്ധനവ് മോട്ടോർ സൈസ് വർദ്ധനവ്, വാഹന കെട്ടിടനികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ചും. 

ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കാതെ കാർഷിക തൊഴിൽ മേഖലകളോടുള്ള അവഗണനയും കർഷകരെ അവഗണിച്ച് വന്യമൃഗ ശല്യത്തിന് പരിഹാരം നിർദ്ദേശിക്കാതെ സമസ്തമേഖലയും ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ കിരാത നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ധർണ്ണ

പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ,ജോബി ജോസഫ്, വിൻസന്റ് വടക്കേമുറിയിൽ, അന്നക്കുട്ടി ദേവസ്യ, ലീലാമ്മ മംഗലത്ത്,ഫ്രാൻസിസ് ചാലിൽ, ബാബു പട്ടരാട്, ജോസഫ് ആലവേലി, കുമാരൻ കരിമ്പിൽ, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post