ഓമശ്ശേരി : കേരള സർക്കാറിന്റെ ലഹരി വിമുക്ത ക്യാമ്പയിൻ ഉയർത്തി പിടിച്ചു വേനപ്പാറ ഹോളി ഫാമിലി ഹയർസെക്കന്ററി സ്കൂൾ 2008 SSLC ബാച്ച് കുന്നോർമ്മ എന്ന പേരിൽ സംഘടിപ്പിച്ച റീ യൂണിയനും അധ്യാപകരെ ആദരിക്കലും ശ്രദ്ദേയമായി .
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുക്കം സർക്കിൾ ഇൻസ്‌പെക്ടർ പ്രജീഷ് കെ യുടെ നേതൃത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി .
കമ്മറ്റി കൺവീനർ ഐശ്വര്യ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേക്കുന്നേൽ ഉൽഘാടനം നിർവഹിച്ചു ചടങ്ങിൽ വേനപ്പാറ ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ ഇ ജെ തങ്കച്ചൻ സാർ , മുൻ അധ്യാപകരായ മത്തായി സാർ, മേരി ടീച്ചർ, ജോണി സാർ, തോമസ് സാർ, സ്കറിയ തോമസ് സാർ, സ്കറിയ മാത്യു സാർ, ഷിബു സാർ, വിൽസൺ ജോർജ് സാർ, മനോജ് സാർ, ജോയ്സി ടീച്ചർ, പാർവതി ടീച്ചർ, ആൻസി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടി അവസാനിച്ചത് . ചടങ്ങിൽ പരിപാടി ചെയർമാൻ ശ്രീ സുഹൈൽ കെ ടി സ്വാഗതവും എക്സിക്യൂട്ടിവ് അംഗം നിധീഷ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Post a Comment