തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ ചെറുശേരി മേഖലയിൽ, കാട്ടാന ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.കായ്ഫലമുള്ള തെങ്ങ്, കമുക്, ജാതി, വാഴ-ഇവയെല്ലാം വ്യാപകമായി നശിപ്പിച്ചു. മൂന്നു - നാലു ദിവസമായി, കാട്ടിൽ നിന്നിറങ്ങിയ ആന - തദ്ദേശവാസികളിൽ ആകെ ഭീതി പരത്തിയിരിക്കയാണ്. ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് എത്തി, ആനയെ കാട്ടിലേക്ക് പിന്തിരിപ്പിച്ചു എന്നു പറയപ്പെടുന്നു. 

നശിപ്പിക്കപ്പെട്ട കാർഷിക വിളകൾക്കെല്ലാം അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും വനാതിർത്തിയിൽ സോളാർ ഫെൻസിങ്ങ് എത്രയും വേഗം പൂർത്തീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച കർഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടു.

 കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി.എൻ.പുരുഷോത്തമൻ ,മേഖലാ സെക്രട്ടറി ഈ കെ.സാജു, പ്രസാദ് ഇലഞ്ഞിക്കൽ, ധനൂപ് ഗോപി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post