കൊടും വേനലിൽ കുടിനീരുമായി എന്ന മുദ്രാവാക്യവുമായി  ഡി വൈ എഫ് ഐ. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡി വൈ എഫ് ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  പാമ്പിഴഞ്ഞപാറയിൽ ദാഹജലപന്തൽ ഒരുക്കി.  ഡി വൈ എഫ് ഐ. ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ട്രഷറർ നിസാർ സി എം, മേവിൻ പി സി,അർഷാദ്, ജിഷാദ്  ഗ്രാമപഞ്ചായത്ത് അംഗം അപ്പു കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post