ഓമശ്ശേരി: കിടപ്പു രോഗികൾക്ക് ഏറെ ആശ്വാസമാവുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ വില മതിക്കാനാവാത്തതാണെന്നും സമൂഹം അവർക്ക് പൂർണ്ണ പിന്തുണ നൽകാൻ ജാഗ്രതയോടെ ബദ്ധശ്രദ്ധരാവണമെന്നും ഡോ:എം.കെ.മുനീർ എം.എൽ.എ.പറഞ്ഞു.ഓമശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പാലിയേറ്റീവ് കുടുംബ സംഗമം(സുകൃതം-2023) ഓമശ്ശേരി എഫ്.എച്ച്.സി.അങ്കണത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രോഗിയുടെ ആവശ്യങ്ങളുടെ സ്ക്രീനിംഗ്, വിലയിരുത്തൽ, മാനേജ്മെന്റ് എന്നിവ ഉൾപ്പെടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ പരിചരണത്തിനുള്ള ചികിത്സാ പദ്ധതിയായി പാലിയേറ്റീവ് പ്രവർത്തനങ്ങൾ മാറണമെന്ന് ഡോ:മുനീർ പറഞ്ഞു.കിടപ്പ് രോഗികളുടെ കഴിവുകൾ കണ്ടെത്തി മാനസികമായും സാമ്പത്തികമായും അവരെ ഉയർച്ചയിലേക്ക് നയിക്കേണ്ടതുണ്ട്.പരിമിതികളെ അതിജയിച്ച് വിജയം കൊയ്യുന്നവർ വർദ്ധിച്ചു വരുന്ന കാലമാണിത്.അവരെ പ്രോൽസാഹിപ്പിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കുകയും ചെയ്യാൻ ഭരണ സംവിധാനങ്ങളോടൊപ്പം ജനങ്ങളും കൈകോർക്കണമെന്നും എം.എൽ.എ.അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭാസ സ്ഥിരം സമിതി ചെയർ മാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഒ.പി.സുഹറ,മെഡിക്കൽ ഓഫീസർ ഡോ:ടി.കെ.ആതിര,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ,ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,എ.കെ.അബ്ദുല്ല,ടി.ഒ.മഞ്ജുഷ,എം.ഇ.ഗ്രേസി,പാലിയേറ്റീവ് നഴ്സ് എ.പി.ദേവി എന്നിവർ സംസാരിച്ചു.
പ്രശസ്ത ഗായകൻ എം.എ.ഗഫൂർ,നാടൻ പാട്ട് കലാകാരി ശ്രീനിഷവിനോദ് കൂടത്തായി,ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം വേദലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഗാന മേളയും ഡോക്ടർമാർ,നഴ്സുമാർ,ആശാ പ്രവർത്തകർ,ആർ.ആർ.ടി.വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.കുടുംബാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് പരിചരിക്കുന്ന രോഗികളും അവരുടെ കുടുംബങ്ങളുമാണ് ഏകദിന സംഗമത്തിൽ പങ്കെടുത്തത്.പാട്ടും ചിരിയും തമാശയുമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ പാലിയേറ്റീവ് രോഗികളും അവരുടെ കുടുംബങ്ങളും ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ജീവനക്കാരും പൗരപ്രമുഖരും ഒരു പകൽ ഒന്നിച്ചിരുന്ന സംഗമം ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്ത പരിപാടികൾ കൊണ്ടും ശ്രദ്ദേയമായിരുന്നു.കുടുംബാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പാലിയേറ്റീവ് രോഗികൾക്കും ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരവും നൽകി.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന പാലിയേറ്റീവ് കുടുംബ സംഗമം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.
Post a Comment