ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയാ സംഗമങ്ങൾക്ക് തുടക്കമായി.ജാറം കണ്ടി ഏരിയാ
സംഗമം നാഗാളികാവിൽ മണ്ഡലം പ്രസിഡണ്ടും മുൻ എം.എൽ.എയുമായ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.പാർശ്വവൽക്കരിക്കപ്പെടുന്നവന്റെ രക്ഷാ കവചമാണ് മുസ്‌ലിം ലീഗെന്നും അവകാശ പോരാട്ടത്തിൽ ലീഗ് വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.സംഘ് പരിവാറിന്റേയും മാർക്സിസ്റ്റ് പാർട്ടിയുടേയും ന്യൂനപക്ഷ പ്രേമം കാപട്യമാണ്.രാജ്യ സ്നേഹത്തിന്റെ മറ പിടിച്ച് ന്യൂനപക്ഷങ്ങളെ സംഘ് പരിവാർ വേട്ടയാടുകയാണ്.കൊളോണിയലിസത്തിന്റെ ഒന്നാം നാൾ തൊട്ട് അതിനെ ചെറുക്കുന്നതിൽ മുസ്‌ലിം സമുദായം മറ്റുള്ളവരോടൊപ്പം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ദേശീയതയുടെ വക്താക്കളായിച്ചമയുന്ന സംഘ് പരിവാർ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ എവിടെയുമുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവയായിരുന്നു അവർ നിർവഹിച്ച ധർമ്മമെന്നും ഉമർ മാസ്റ്റർ ആരോപിച്ചു.
വാർഡ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ ജന:സെക്രട്ടറി ടി.മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ,പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.വി.സ്വാദിഖ്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കെ.പി.സൈനുദ്ദീൻ മാസ്റ്റർ,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ശാഹിദ്,വാർഡ് മുസ്‌ലിം ലീഗ് ട്രഷറർ പാറങ്ങോട്ടിൽ മുഹമ്മദ് ഹാജി പുത്തൂർ,എം.കെ.പോക്കർ സുല്ലമി,അബ്ദു കൊയിലാട്ട്,എം.കെ.ബഷീർ മാസ്റ്റർ,എം.അബൂബക്കർ കുട്ടി മാസ്റ്റർ,ശംസുദ്ദീൻ അത്തിക്കോട് എന്നിവർ സംസാരിച്ചു.വാർഡ് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.പി.അബ്ദുൽ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.
ഇന്ന്(ഞായർ) സമാപിക്കുന്ന ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാനും വാർഡിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും സംഗമം തീരുമാനിച്ചു.സംഗമത്തിൽ വെച്ച് തുണിയിൽ ഒപ്പ് ചാർത്തി 'ലഹരിക്കെതിരെ ജാഗ്രത' കാമ്പയിനും തുടക്കം കുറിച്ചു.സ്ത്രീകളും യുവാക്കളുമുൾപ്പടെ നൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു.കീപ്പോര്,ഉൽപ്പം കണ്ടി ഏരിയാ സംഗമങ്ങൾ അടുത്ത വാരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ് ജാറം കണ്ടി ഏരിയ മുസ്‌ലിം ലീഗ് സംഗമം മണ്ഡലം പ്രസിഡണ്ട് വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
Post a Comment