അഹമ്മദാബാദിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിൽ പങ്കെടുത്ത വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ലീഡർ പി നഷയ്ക്ക് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓം കാരനാഥൻ ഉപഹാരം നൽകുന്നു.

ഓമശ്ശേരി:
ജനുവരി 27 മുതൽ 31 വരെ അഹമ്മദാബാദിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിൽ പങ്കെടുത്ത് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ തിരിച്ചെത്തിയ സ്കൂൾ ലീഡർ പി നഷയ്ക്കും ദേശീയ ഇൻസ്പെയർ അവാർഡ് ജേതാവ് അയിഷ റിയയ്ക്കും സ്കൂളിൽ സ്വീകരണം നൽകി.


പ്രകൃതിയിൽ നിന്നുള്ള കുട്ടികളുടെ അകൽച്ചയും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥികളായ പി നഷയും ആരതി പ്രദീപും ചേർന്ന് ടീച്ചർ ഗൈഡ് മിനിമാനുവലിന്റെ സഹായത്തോടെ തയ്യാറാക്കിയ പ്രൊജക്ടാണ് ജില്ലാ സംസ്ഥാന തലം കടന്ന് ദേശീയ അംഗീകാരത്തിലെത്തിയത്.


ദേശീയ തലത്തിൽ പങ്കെടുത്ത കേരളത്തിലെ ആറ് വിദ്യാർഥികളിൽ ഒരാളാണ് പി നഷ. ഗ്രൂപ്പ് മെമ്പറായ ആരതി പ്രദിപ് ഫെബ്രുവരി 12 മുതൽ 14 വരെ കുട്ടിക്കാനത്തു നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത് പ്രൊജക്ട് അവതരിപ്പിക്കും.
ദേശീയ പ്രതിഭകളെ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓംകാരനാഥൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലൂക്കോസ് മാത്യു പി ടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ് പൂർവധ്യാപക സംഘടനാ പ്രസിഡന്റ് എം വി ബാബു അധ്യാപകരായ മിനി മാനുവൽ സി കെ ബിജില വിദ്യാർഥി പ്രതിനിധി അജ് വറഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post