കോടഞ്ചേരി:
കാലങ്ങളായി മുടങ്ങി കിടക്കുന്ന തിരുവമ്പാടി തമ്പലമണ്ണ കോടഞ്ചേരി റോഡ് കരാറുകാരൻ മാറിയിട്ടും കാൽനടയാത്ര പോലും ദുഷ്കരമായിവാഹന യാത്ര അസാധ്യമായി ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ആകാതെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന റോഡ് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് വലിയ കൊല്ലി ബൂത്ത് കോൺഗ്രസ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

റോഡ് നിർമ്മാണത്തിൽ സർക്കാരും  എംഎൽഎയും കാട്ടുന്ന അനാസ്ഥയ്ക്കെതിരെ തിരുവമ്പാടി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറുടെ  ഓഫീസ് ഉപരോധിക്കാനും സമ്മേളനം  തീരുമാനിച്ചു.

 കെപിസിസി മെമ്പർ എൻ കെ അബ്ദുറഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
 ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സണ്ണി പുറപ്പുഴ അധ്യക്ഷത വഹിച്ചു. 

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്  മല, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വിൻസന്റ് വടക്കേമുറിയിൽ, അന്നക്കുട്ടി ദേവസ്യ, ആഗസ്തിപല്ലാട്ട്, ഫ്രാൻസിസ് ചാലിൽ, ആൽബിൻ ഊന്നു കല്ലേൽ, ബെന്നി കുളങ്ങര തൊട്ടി, തോമസ് കാരൂപ്പാറ എന്നിവർ പ്രസംഗിച്ചു.

 

Post a Comment

Previous Post Next Post