മുക്കം : ചെറുവാടിയിലെ പ്രമുഖ ഹദീസ്, ഫിഖ്ഹ് പണ്ഡിതൻ ഇ.എൻ. മുഹമ്മദ്‌ മൗലവി (78) നിര്യാതനായി.

ഖബറടക്കം ഇന്ന് (25-02-2023- ശനി) രാത്രി 08:30-ന് ചെറുവാടി മുള്ളൻമടക്കൽ ജുമുഅത്ത് പള്ളിയിൽ.

ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ്, കണ്ണൂർ കാട്ടാമ്പള്ളി ഐനുൽ മആരിഫ്, വെള്ളിമാടുകുന്ന് ദഅ് വ കോളജ്, വാടാനപ്പള്ളി ഇസ്‌ലാമിയ കോളജ്, പടന്ന ഐ.സി.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായും വിവിധ പള്ളികളിൽ ഖത്തീബുമായും സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ: പരേതയായ എം.ടി. മൈമൂന തോട്ടത്തിൽ (വാഴക്കാട്).

പിതാവ്: പരേതനായ ഏഴിമല അഹമ്മദ് മുസ്‌ലിയാർ.

മാതാവ്: പരേതയായ കുഞ്ഞിപാത്തുമ്മ തോട്ടത്തിൽ (വാഴക്കാട്)

മക്കൾ: അഹമ്മദ് മുഹ്സിൻ, ഇ.എൻ. അബ്ദുറസാഖ് (ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ പ്രസിഡന്റ്‌), ഇ.എൻ. അബ്ദുൽ ഗഫാർ (ഖത്തർ), ഇ.എൻ. അബ്ദുൽ ഹഖ് (ഖത്തർ), ഇ.എൻ. ഫസലുറഹ്മാൻ (കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ), ഇ.എൻ. അയൂബ്, ഹമീദാബീഗം, ഹബീബ.

മരുമക്കൾ: റസാഖ് വഴിയോരം (വെസ്റ്റ് കൊടിയത്തൂർ), ഹംസ ചുള്ളിക്കുളവൻ (നാരോക്കാവ്,എടക്കര), താജുന്നിസ (അധ്യാപിക എ.യു.പി സ്കൂൾ കുമ്മനാട്, മാനന്തവാടി), നജ്‌വ (തിരുത്തിയാട്), സനിയ്യ (പുളിക്കൽ), നജ്ല (പുളിക്കൽ), ബാസില (കീഴുപറമ്പ്), നസീഹ (കുനിയിൽ).

സഹോദരങ്ങൾ: പരേതനായ ഇ.എൻ. മഹ്മൂദ് മുസ്‌ലിയാർ, ഇ.എൻ. അബ്ദുല്ല മൗലവി, ഇ.എൻ. ഇബ്രാഹിം മൗലവി, ഇ.എൻ. അബ്ദുൽ ഹമീദ്, ഇ.എൻ. അബ്ദുൽ ജലീൽ, ഇ.എൻ. അബ്ദുറഹ്മാൻ, ഇ.എൻ. ആയിഷ (വിളയിൽ).

Post a Comment

Previous Post Next Post