താമരശ്ശേരി:
സംസ്ഥാന ബജറ്റിൽ സർക്കാർ വിദ്യാഭ്യാസ മേഖലയേയും അധ്യാപകരെയും അവഗണിച്ചെന്ന് ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺകുമാർ.
 കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ർദ്ദദഅദ്ദേഹം.
 അധ്യാപകരുടെ നിയമനാംഗീകാരത്തെക്കുറിച്ചോ, പൊതു വിദ്യാഭ്യാസ മേഖലയിലെ പുതിയ പദ്ധതികളെക്കുറിച്ചൊന്നും പറയാതെ ജന ജീവിതം ദുസ്സഹമാക്കുന്ന  നികുതി വർദ്ധനയാണ് 
ബജറ്റിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.സിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ.ഷെറീഫ്, എ.പി.ശ്രീജിത്ത് , ഷാജു.പി.കൃഷ്ണൻ , കെ.പി.സി.സി. മെമ്പർ ഹബീബ് തമ്പി, പി.എം.ശ്രീജിത്ത് , പി.ജെ ദേവസ്യ, 
ടി.ആബിദ് , പി രാമചന്ദ്രൻ,        എ. റഷീദ , ബി.ഷക്കീല , പി. നന്ദകുമാർ, കെ.എം.സുജേഷ് , നവാസ് ഈർപ്പോണ , ഇ.കെ.സുരേഷ്, ചിത്രാരാജൻ , പി.കെ. മനോജ്കുമാർ , ഷറീന, എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.സിജു (പ്രസിഡന്റ്), ഒ.കെ.ഷെറീഫ് ( സെക്രട്ടറി) , പി.എം.ശ്രീജേഷ് (ട്രഷറർ) .

Post a Comment

Previous Post Next Post