തിരുവമ്പാടി:
ആഗോള മില്ലറ്റ് വർഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ  ഭക്ഷ്യമേള  സംഘടിപ്പിച്ചു.
 ചെറു ധാന്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ വിഭവങ്ങളാണ് മേളയിൽ അണിനിരത്തിയത്. 
 ഉദ്ഘാടന കർമ്മം സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ നിർവഹിച്ചു.
 തുടർന്ന് സ്വയം വിഭവങ്ങൾ തയ്യാറാക്കികൊണ്ട് വന്ന വിദ്യാർത്ഥികളെ അദ്ധ്യാപകരും, വിദ്യാർത്ഥി കളും ചേർന്ന് അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 കേവലം ആഹ്ലാദത്തിനും, അറിവിനുമപ്പുറം പങ്ക് വെക്കലിന്റെ മഹത്തായ പാഠമാണ് ഈ മേളയിൽ നിന്നും  വിദ്യാർത്ഥികൾ ഉൾക്കൊണ്ടത്. 
 ചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും സന്നിഹിതരായിരുന്നു.

Post a Comment