ആനക്കാംപൊയിൽ:
വിദ്യാർത്ഥികളെ എല്ലാവിധത്തിലും ഉണർത്തുക, കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ വിദ്യാർത്ഥികൾക്കായി 
Summer Delight 2K23 എന്ന പേരിൽ ഒരു  സഹവാസ ക്യാമ്പ് ഫെബ്രുവരി 16, 17 തീയതികളിയായി സ്കൂളിൽ  സംഘടിപ്പിച്ചു.

 സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പാട്ടാണിയിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഫാദർ ജോജോ മണിമല,OFM Cap ഉത്ഘാടനം ചെയ്തു.

 ഹെഡ്മിസ്ട്രെസ് സെലിൻ  തോമസ് കെ സ്വാഗതം ആശംസിച്ചു. 
വാർഡ് മെമ്പർ  മഞ്ജു ഷിബിൻ ആശംസകൾ അറിയിച്ചു. 

ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ കണ്ടപ്പൻച്ചാൽ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്‌ സന്ദർശിച്ചു. 
ഓമശ്ശേരി സായി ദുരന്ത നിവാരണ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ഫയർ &സേഫ്റ്റി, ഫസ്റ്റ് എയ്ഡ് തുടങ്ങിയവയെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ്സ്‌ നല്കി.

 ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസന്ധ്യ,   ക്യാമ്പ് ഫയർ, വൈവിധ്യമാർന്ന കളികൾ തുടങ്ങിയ  ക്യാമ്പിന്
 മിഴിവേകി.ദീപശോഭയിൽ മിന്നിയ സ്കൂൾ അങ്കണം കലാസന്ധ്യയ്‌ക്ക്‌ മാറ്റുക്കൂട്ടി.

 രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം മികച്ച സംഘടാകാനും മോട്ടിവേഷണൽ സ്‌പീക്കറുമായ   ജയേഷ് കരാട്ട് കൂടരഞ്ഞി  നിർവഹിച്ചു. 

രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പുസ്തകതാളുകൾക്ക പ്പുറം 
വിദ്യാർത്ഥികൾക്ക് അറിവും ആനന്ദവും പകർന്നു.

Post a Comment

Previous Post Next Post