കോടഞ്ചേരി : റേഷൻ സംവിധാനം അട്ടിമറിച്ച് പൊതുവിതരണ സമ്പ്രദാനം തകർത്തു സാധാരണക്കാരന്റെ ജീവിതം വിലക്കയറ്റം മൂലം പ്രതിസന്ധിയിലാക്കിയ പിണറായി സർക്കാരിന്റെ കാട്ടു നീതിക്കെതിരെ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗൺ റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു പട്ടിണി സമരം നടത്തി.

ആദിവാസികളും പിന്നോക്ക വിഭാഗക്കാരും സർക്കാറിന്റെ അനാസ്ഥ മൂലം പട്ടിണിയിൽ ആണെന്നും അടിയന്തരമായി റേഷൻ കടകൾ പുഴുക്കൽ അരി വിതരണം ചെയ്യണമെന്നും റേഷൻ കടകളിലെഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി മുഴുവൻ സമയം റേഷൻ കട തുറന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല കഞ്ഞി വെച്ച് പട്ടിണി സമരംഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോബി എലന്തൂർ, ലിസി ചാക്കോ, ജോസ്പെരുമ്പള്ളി, ചിന്ന അശോകൻ, കുമാരൻ കരിമ്പിൽ,ആൽബിൻ ഊന്നു കല്ലേൽ,റെജി ഒലിപ്പറക്കാട്ട്, ലൈജു അരീപ്പറമ്പിൽ, ബിജു ഓത്തിക്കൽ,വാസുദേവൻ ഞാറ്റു കാലായിൽ, ബേബി വളയത്തിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post