വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ദേശീയ അംഗീകാരങ്ങൾ നേടിയ വിദ്യാർഥി പ്രതികളെ ആദരിക്കുന്നതിനായി ഓമശേരി അങ്ങാടിയിൽ പിടി എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണ ഘോഷയാത്രയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ അബ്ദുൾ നാസർ നിർവഹിക്കുന്നു.
ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ദേശീയ അംഗീകാരങ്ങൾ നേടിയ വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്നതിനായി പിടി എ യുടെ ആഭിമുഖ്യത്തിൽ ഓമശ്ശേരി അങ്ങാടിയിലും പെരി വല്ലി അങ്ങാടിയിലും സ്വീകരണ ഘോഷയാത്ര സംഘടിപ്പിച്ചു.
അഹമ്മദാബാദിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിൽ പങ്കെടുത്ത പി നഷയ്ക്കും ഇടുക്കി കുട്ടിക്കാനത്തു നടന്ന കേരള ശാസ്ത്ര കോൺഗ്രസിൽ പ്രൊജക്ട് അവതരിപ്പിച്ച ആരതി പ്രദീപിനും ടീച്ചർ ഗൈഡായ മിനിമാനുവലിലും ദേശീയ ഇൻസ്പെയർ അവാർഡ് നേടിയ ആയിഷ റിയയ്ക്കും സംസ്ഥാന സർഗോത്സവത്തിൽ മാപ്പിള പാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹന ഫാത്തിമക്കുമാണ് സ്വീകരണം നൽകിയത്.
ഓമശേരി അങ്ങാടിയിൽ നടന്ന സ്വീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ പുളിക്കലും പെരി വല്ലിയിൽ നടന്ന സ്വീകരണ യോഗം മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണിയും ഉദ്ഘാടനം ചെയ്തു.
പിടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ ഭാരവാഹികളായ അബ്ദുൾ സത്താർ, ഷാജി പുത്തൻപുരക്കൽ ഭാവന വിനോദ്, പീയൂസ് മൈക്കിൾ പൂർവ അധ്യാപകരായ ഷൈല ജോൺ ,പി സി സൂസമ്മ അധ്യാപകരായ കെ ജെ ഷെല്ലി ബിജു മാത്യു, വി എം ഫൈസൽ സ്കൂൾ ലീഡർ പി നഷ എന്നിവർ പ്രസംഗിച്ചു.
ജിജോ തോമസ്, ജിൽ സ് തോമസ് എബി തോമസ് സി കെ ബിജില, എം എ ഷബ്ന ഷൈനി ജോസഫ് , പി കെ അയ്യപ്പൻ, ടി സി ലെവൻ എന്നിവർ നേതൃത്വം നൽകി.
സ്വീകരണ ഘോഷയാത്രയിൽ അനൗൺസ്മെന്റ് വാഹനത്തിനു പിന്നിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ട്രാഫിക്, ഹരിത സേന വിദ്യാർഥികൾ അവരുടെ വേഷത്തിൽ അണിനിരന്നു.
Post a Comment