ഓമശ്ശേരി അമ്പലത്തിങ്കൽ കൂലിക്കപ്ര ശിവക്ഷേത്രത്തിന്റെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ വെച്ച് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയെ കേരള ക്ഷേത്ര സംരക്ഷണ മാതൃ സമിതി അധ്യക്ഷ കുസുമകുമാരി ടീച്ചർ ആദരിക്കുന്നു.

ഓമശ്ശേരി:
ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഓമശ്ശേരി അമ്പലത്തിങ്കൽ കുലിക്കപ്ര ശിവക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ചാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിക്കും ദേശീയ അംഗീകാരങ്ങൾ നേടിയ പി നഷ, ആരതി പ്രദീപ്, അയിഷ റിയ എന്നീ വിദ്യാർഥികൾക്കും സ്വീകരണം നൽകിയത്.


പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ക്ക് ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള സംസ്ഥാന അവാർഡായി സർക്കാരിൽ നിന്ന് അൻപതിനായിരം രൂപയും സർട്ടിഫിക്കറ്റും മെമന്റോയും ലഭിച്ചിരുന്നു.
പി നഷ അഹമ്മദാബാദിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിലും ആരതി പ്രദീപ് ഇടുക്കി കുട്ടിക്കാനത്തു നടന്ന കേരള ശാസ്ത്ര കോൺഗ്രസിലും പങ്കെടുത്ത് പ്രൊജക്ട് അവതരിപ്പിച്ച് ദേശീയ അംഗീകാരങ്ങളും നേടി. അയിഷ റിയ എന്ന വിദ്യാർഥി ദേശീയ ഇൻസ്പെയർ അവാർഡും നേടിയിട്ടുണ്ട്.

സാംസ്കാരിക സമ്മേളനം കേരള ക്ഷേത്രസംരക്ഷണ മാതൃസമിതി അധ്യക്ഷ കുസുമകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി പ്രസിഡന്റ് സത്യൻ മാണിക്കലത്ത് അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സദാനന്ദൻ നായർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജിത രമേശ്, ഗംഗാധരൻ , ആയിഷ ടീച്ചർ, ജെയിംസ് ജോഷി, കർമ ഓമശ്ശേരി ബഷീർ, എം.വി സജീവ് കുമാർ ,ബിജു കൊട്ടാരത്തിൽ, പ്രമീള അശോകൻ ,മിഷിന ബിജു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post