വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കുന്നു.

ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ പിടി എ യുടെ നേതൃത്വത്തിൽ പൂർവ അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ നടത്തിയ സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
പൂർവ അധ്യാപകരുടെ സഹകരണത്തോടെ സ്കൂൾ ഔഷധത്തോട്ടമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ സ്കൂൾ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുമാണ് നടത്തിയത്.


കൃഷി ആരംഭത്തിന്റെയും കുടിയേറ്റ ചരിത്രത്തിന്റെയും സ്മരണ പുതുക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ ഏറുമാടം നിർമിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ വിദ്യാർഥിയായ ഗിരീഷ് ചായ്പ്പിലിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.
സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റ് തോമസ് ജോൺ പ്രിൻസിപ്പൽ വിത്സൻ ജോർജ് പൂർവ അധ്യാപക പ്രതിനിധി ഷൈല ജോൺ പിടി എ ഭാരവാഹികളായ ആന്റണി ഫ്രാൻസീസ്, ഭാവന വിനോദ് അബ്ദുൾ സത്താർ ടി സി ലെവൻ അധ്യാപകരായ ബിജു മാത്യു ,ജിജോ തോമസ്, വി എം ഫൈസൽ കെ.ജെ ഷെല്ലി, ട്രീസമ്മ ജോസഫ് , ഷൈനി ജോസഫ് സ്കൂൾ ലീഡർ പി നഷ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post