തിരുവമ്പാടി: തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി സഹകാരി സംഗമവും മാർടെക്സ് വെഡ്ഡിംഗ് സെന്റർ ക്രിസ്മസ്-പുതുവത്സര സമ്മനോത്സവത്തിന്റെ വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പും നടത്തി. സംഘം  അങ്കണത്തിൽ നടന്ന ചടങ്ങ് കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം അഷറഫ് മാസ്റ്റർ അണ്ടോണ ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു കെ പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജു ഐസക്, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്കൽ, ഷൈനി ബെന്നി, ബിന്ദു ജോൺസൺ, സംഘം ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട്‌ നെല്ലിക്കതെരുവിൽ, ജോയ് മ്ലാകുഴി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ പ്രസംഗിച്ചു.

Post a Comment

Previous Post Next Post