കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് 2022 - 2023 സാമ്പത്തിക വർഷം നടപ്പാക്കുന്ന പോത്ത്കുട്ടി വിതരണം ആദ്യഘട്ട വിതരണം ഉദ്ഘാടനം 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.

 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ  ജോസ് തോമസ് മാവറ, വിഎസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്, ബാബു മൂട്ടോളി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരയ ഡോക്ടർ. അഞ്ജലി,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജെസ്‌വിൻ തോമസ്,ബെൽബിൻ സെബാസ്റ്റ്യൻ, എന്നിവർ പങ്കെടുത്തു. 

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ വനിതാ ഘടക പദ്ധതിയായി  140 പേർക്ക് വിതരണം ചെയ്യാൻ ആണ് തീരുമാനം.

Post a Comment

Previous Post Next Post