കോടഞ്ചേരി : അഗസ്ത്യാമുഴി -കോടഞ്ചേരി - കൈതപ്പൊയിൽ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു.ഇരുചക്ര വാഹനങ്ങൾ പോലും കടന്നു പോകാൻ കഴിയാത്ത വിധം തകർന്ന റോഡിൽ നാട്ടുകാർ മണ്ണിട്ട് ഗതാഗത യോഗ്യമാക്കി. കോടികൾ മുടക്കി പണിയുന്ന റോഡ് അഞ്ചു വർഷത്തിലധികമായി പണി തുടങ്ങിയിട്ട്.റോഡ് പണി ഉടൻ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
നാഥ് കമ്പനിയെ ഒഴിവാക്കി, ഊരാരാളുകൾ സൊസൈറ്റിയാണ് ഇപ്പോൾ റോഡ് പണി ഏറ്റെടുത്തിരിക്കുന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിൽ ഇരുചക്ര വാഹനങ്ങളുടെ യാത്രപോലും ദുഷ്കരം ആയിരിക്കുന്നു.. എന്നാൽ ഇപ്പോൾ കാര്യമായ പണികളൊന്നും നടക്കുന്നില്ല. റോഡ് പണി എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു..
സിദ്ദിഖ് കാഞ്ഞിരാടൻ, ജലീൽ പാലയിൽ, ഗോപാലൻ പടിഞ്ഞാറെവീട്ടിൽ, അഷ്‌റഫ് പള്ളിപ്പറമ്പിൽ, എന്നിവർ നേതൃത്വം കൊടുത്തു.
إرسال تعليق