മുക്കം:
2019-20 സംസ്ഥാന ബജറ്റിൽ അനുവദിച്ച ഏഴര കോടി ഉപയോഗിച്ച് ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയ മുക്കം ടൌൺ പ്രവർത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നാളെ വൈകുന്നേരം 3 മണിക്ക് മുക്കം മിനി പാർക്കിന് സമീപം നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായെത്തും.
മുക്കം ടൗണിന്റെ മുഖഛായ മാറ്റിക്കൊണ്ട് സംസ്ഥാനപാതയിൽ നാല് വരി പാത, ആലിഞ്ചുവടും പി.സി റോഡും ഇന്റർലോക്ക് വിരിച്ച നടപ്പാത, സിഗ്നൽ ലൈറ്റ്, പുൽത്തകിടി വിരിച്ച മീഡിയൻ, മിനി പാർക്ക് എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചത്. മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
إرسال تعليق