തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ 75ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും.
വൈകുന്നേരം 5.45ന് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കലാസന്ധ്യയോടെ ആരംഭിക്കുന്ന ചടങ്ങ് സ്‌കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിലിന്റെ അധ്യക്ഷതയിൽ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.
സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിലിനും തങ്കമ്മ തോമസിനും ചടങ്ങിൽ യാത്രയയപ്പ് നൽകും.
സമ്മേളത്തോടനുബന്ധിച്ച് സുവനീർ പ്രകാശനം, പെറ്റൽസ് പ്രകാശനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ലിസി അബ്രാഹം, റംല ചോലയ്ക്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മനോജ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Post a Comment