തിരുവമ്പാടി :
പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ (42) നിര്യാതനായി.

തിരുവമ്പാടി ഷാർപ്പ് മൊബൈൽസ് ഉടമയും. തിരുവമ്പാടി മസ്ജിദുൽ ഹിദായ സെക്രട്ടറിയും
വെൽഫയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു.

മാതാവ് : റുഖിയ്യ.
  
 ഭാര്യ: നാദിയ 
മക്കൾ : അഫ്നാൻ ഖാൻ , അയാൻ അലി ഖാൻ.

സഹോദരങ്ങൾ: ജാസ്മിൻ, മൻസൂർ ,ഹസീന ,ഖദീജ.


മയ്യത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഫിറോസ് ഖാന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നാളെ രാവിലെ 8.30 മുതൽ10.30വരെ തിരുവമ്പാടിയിൽ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിൽ നിന്നും അറിയിച്ചു.



Post a Comment

Previous Post Next Post