കോഴിക്കോട്:
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 5 മുതൽ 12 വരെ പെൺകരുത്തിനൊപ്പം പെൺ കൂട്ട് എന്ന പേരിൽ സംഘടിപ്പിച്ച യാത്രയുടെ ഫ്ലാഗ് ഓഫ് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രശസ്ത നാടക നടിയും നവോത്ഥാന നായികയുമായ നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു.
പെണ്ണകം കൂട്ടായ്മ ബാലുശ്ശേരിയും കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലും നേതൃത്വം നൽകിയ ഈ യാത്രയ്ക്ക് 50 ഓളം വനിതകൾ യാത്രയിൽ പങ്കാളികളായി.
Post a Comment