കൂമ്പാറ:
കൂമ്പാറ ഗവണ്മെന്റ് എൽ. പി സ്കൂൾ വാർഷികം തിരുവമ്പാടി എം. എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
32 വർഷം സേവനം ചെയ്ത് സർവീസ് നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ ഷാജു കെ. എസ് ന് യാത്ര അയ്യപ്പും നടത്തി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി.
വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. എസ് രവീന്ദ്രൻ, ജോസ് തോമസ്, ബിന്ദു ജയൻ, പി ടി എ പ്രസിഡന്റ് നൗഫൽ കെ എം.കുന്നമംഗലം ബിപിസി. അജയൻ, കൂമ്പാറ ബേബി, അഹമ്മദ്ക്കുട്ടി,എം പി ടി എ. പ്രസിഡന്റ് റസിയ, മാജിത നസ്രിൻ, ജീവദാസ് അഹമ്മദ് നഫീസ്, തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കല പരിപാടികൾ അരങ്ങേറി.
Post a Comment