കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 11ൽ നിർമിച്ച ഇളപ്ലശേരി ശാസ്ത്താംകുന്നേൽ  ഗ്രാമീണ റോഡ്‌ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം നിർവഹിച്ചു. 

ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാനും ആയ ജോസ് തോമസ് മാവറ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ. പ്രദേശവാസികളായ ജോയി അറക്കൽ, സിബി അറക്കൽ, ലൂസി  തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ് മെമ്പർ ജോസ് തോമസ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം ആയിരുന്നു, നടപ്പ് വഴി പോലും ഇല്ലാത്ത സ്ഥലത്ത് സ്ഥലം ഏറ്റെടുത് റോഡ്‌ വെട്ടി  മെമ്പറുടെ  നേതൃത്വത്തിൽ  സമയബന്ധിതമായി പൂർത്തിയാക്കി. 
ഇത്‌ മാതൃകപരമാണെന്ന് എന്ന് പ്രസിഡന്റ് പറഞ്ഞു. റോഡ്‌ ലഭിച്ച സന്തോഷത്തിലാണ് പ്രദേശവാസികൾ .

Post a Comment

Previous Post Next Post