തിരുവമ്പാടി: കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ബൂത്ത്-മണ്ഡലം-ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരുടെ സംഗമം ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്നതിൽ കേന്ദ്ര-കേരള സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സർക്കാർ പെട്രോളിനും, ഡീസലിനും ഏർപ്പെടുത്തിയ സെസ്സും,  കേന്ദ്ര സർക്കാർ പാചക വാതകത്തിനു വരുത്തിയ വില വർദ്ധനവും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ. കെ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ അബ്രാഹം, അഡ്വ. പി. എം നിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി. ജെ ആന്റണി, ഹബീബ് തമ്പി, ബ്ലോക്ക് പ്രസിഡണ്ടുമാരായ എം.ടി അഷറഫ്, പി.സി മാത്യു ജില്ലാ പഞ്ചായത്തു മെമ്പർ ബോസ് ജേക്കബ്ബ്, അബ്ദു കൊയങ്ങോറൻ, കെ.ടി മൻസൂർ, മാജുഷ് മാത്യൂസ്,  മണ്ഡലം പ്രസിഡന്റ്‌മാരായ സന്തോഷ്‌ മാളിയേക്കൽ, സണ്ണി കാപ്പാട്ടുമല, ടോമി കൊന്നക്കൽ, മുഹമ്മദ്‌ പാതിപറമ്പിൽ, സമാൻ ചാലൂളി, അഷ്‌റഫ്‌ കൊളക്കാടൻ പ്രസംഗിച്ചു.

Post a Comment

Previous Post Next Post