കോടഞ്ചേരി : രാഹുൽ ഗാന്ധിയെ സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കിരാത നടപടി പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ഹിന്ദു രാഷ്ട്രം വിഭാവനം ചെയ്യുന്ന ആർഎസ്എസിന്റെ അജണ്ട നടപ്പാക്കാൻ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു  പ്രകടനവും പൊതുയോഗവും,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് പ്രതിഷേധ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, യുഡിഎഫ് കൺവീനർ ജോർജം എംതോമസ് മച്ചു കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, റോയി കുന്നപ്പള്ളി, ജോബിഇലന്തൂർ, വിൻസന്റ് വടക്കേമുറിയിൽ,ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്,ലീലാമ്മ മംഗലത്ത്, ലിസി ചാക്കോ, ബാബു പട്ടരാട്ട്, ബിജു ഓത്തിക്കൽ,അമൽ തമ്പി, ആൽബിൻ ഊന്നുകല്ലേൽ, വാസുദേവൻ ഞാറ്റുകാലായിൽ, ബേബി വളയത്തിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post