കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വാക്കർ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അവർകൾ നിർവഹിച്ചു.
അധ്യക്ഷ സ്ഥാനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ നിർവഹിച്ചു.
വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജോസ് തോമസ് മാവറ നന്ദി അർപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവി ഭരണസമിതി അംഗങ്ങളായ സുരേഷ് ബാബു ,ജെറീന റോയ്, സീന ബിജു, ബോബി ഷിബു, എൽസമ്മ ജോർജ് അസിസ്റ്റന്റ് സെക്രെട്ടറി അജിത് പി എസ് എന്നിവർ സാനിധ്യം അറിയിച്ചു.
സാമൂഹ്യ നീതി വകുപ്പ് ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി സ്വാഗതം അർപ്പിച്ചു. വയോജനങൾക്കു കൈത്താങ്ങായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വിവിധ ക്ഷേമ പ്രവർത്തങ്ങൾ തുടർന്നും നടത്തുമെന്നും.
വയോജന സൗഹൃദം ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുക യാണെന്നും പ്രസിഡണ്ട് അറിയിച്ചു.
Post a Comment