താമരശ്ശേരി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇന്ധന വില വർദ്ധനയും തോഴിലില്ലായ്മയും  സാമ്പത്തിക പ്രതിസന്ധിയും മൂലം പൊറുതിമുട്ടിയ രാജ്യത്തെ ജനതക്ക് മേൽ ഇരുട്ടടിയെന്നോണം  പാചകവാതകത്തിനും വില വർദ്ധിപ്പിച്ച്  ജനജീവിതം ദുസഹമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഗാന്ധി പാർക്കിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

 പ്രതിഷേധ സംഗമം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സുൽഫിക്കർ സ്വാഗതവും ട്രഷറർ പി.പി ഗഫൂർ നന്ദിയും പറഞ്ഞു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.എസ് മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.  സൈനുൽ ആബിദീൻ തങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.
ടി അബ്ദുറഹ്മാൻ മാസ്റ്റർ, വി
.കെ മുഹമ്മദ് കുട്ടി മോൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എം. മുഹമ്മദ്, എം.പി സൈദ്,   മുഹമ്മദ് കുട്ടി തച്ചറക്കൽ, ഷംസീർ എടവലം, സുബൈർ വെഴുപ്പൂർ, എ.പി സമദ്, കമ്മു ചുങ്കം, മുഹമ്മദ് കുട്ടി ഹാജീ കാരാടി, മേടോത്ത് കരീം ഹാജി, അലി തച്ചംപൊയിൽ, വേലായുധൻ പള്ളിപ്പുറം, അനിൽ മാസ്റ്റർ അണ്ടോണ, മജീദ് കാരാടി,  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post