തിരുവമ്പാടി:
ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി.സ്കൂളന്റെ 44ാം വാർഷികവും പ്രതിഭാദരവും സംയുക്തമായി നടത്തി.
സ്കൂൾ മാനേജർ Fr. അഗസ്റ്റിൽ പാട്ടാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉത്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്‌സി പുളിക്കാട്ട് നിർവഹിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ് മിസ്ട്രസ് സെലിൻ തോമസ് കെ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ മഞ്ജു ഷിബിൻ, പിടിഎ പ്രസിഡന്റ് ജെസ് വിൻ തോമസ്, എംപിടിഎ പ്രസിഡന്റ് ബിന്ദു ജസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി അൽ സൺ ഷിന്റോ തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു.
2022-23 അദ്ധ്യയന വർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെകട്ടറി ആലിസ് വി.തോമസ് നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Post a Comment