കൂടരഞ്ഞി: മഞ്ഞക്കടവ് ഗവണ്മെന്റ് എൽ. പി സ്കൂൾ വാർഷികം  തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. 
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫ് അധ്യക്ഷനായിരുന്നു.

 പ്രശ്ത റേഡിയോ ആർട്ടിസ്റ്റ്  ആ കനകാമ്പരൻ മുഖ്യാഥിതിയായി. 
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  വി. എസ്  രവീന്ദൻ ,വാർഡ് മെമ്പർ ജെറീന റോയി,  എ ഇ ഓ പി  ഓംകാരനാഥൻ. 
 ബി പി സി  അജയൻ , ജോണി വാളിപ്ലാക്കൽ,  എം പി ടി എ ചെയർപേഴ്സൺ  സജിന തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 

ഹെഡ് മാസ്റ്റർ  പി ജെ ദേവസ്യ സ്വാഗതവും . 
 എസ് എം സി മാർ നൗഷാദ് നന്ദിയും പറഞ്ഞു. 

സർവ്വീസിൽ നിന്നും പിരിയുന്ന എൻ ടി  മത്തായിക്ക്  ജെറീന റോയി ഉപഹാരം സമർപ്പിച്ചു.

 പൂർവ്വ വിദ്യാർത്ഥികളായ  ഷാർലറ്റ് അലക്സ് ,  ജസ്റ്റ്യൻ തോട്ടത്തിൻ മ്യാലിൽ . കുമാരി അസ്ന മോൾ എന്നിവരെ ആദരിച്ചു. 
സ്റ്റാഫ് സെക്രട്ടറി  റിജോയി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.

Post a Comment

Previous Post Next Post