തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഭിന്നശേഷിക്കാർക്ക് ഇലട്രോണിക് വീൽചെയർ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു.
അഞ്ച് ഭിന്നശേഷിക്കാർക്കാണ് പദ്ധതിയുടെ ഭാഗമായി ഇലട്രോണിക് വീൽചെയർ നൽകിയത്.
വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനായ രാമചന്ദ്രൻ കരിമ്പിൽ ,ഷൗക്കത്തലി കൊല്ലളത്തിൽ,ബിന്ദു ജോൺസൻ, മുഹമ്മദലി കെ എം , സെക്രട്ടറി ബിബിൻ ജോസഫ് , ഐ സി ഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق