അടിമാലി: ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു.
കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ, അർജുൻ എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ച 2.30ഓടെയായിരുന്നു സംഭവം.
30 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്ഥലത്ത് ഒരു മാസത്തിനിടെ അഞ്ച് പേർ മുങ്ങി മരിച്ചതായി നാട്ടുകാർ പറയുന്നു.
Post a Comment