കോഴിക്കോട്:
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ വാര്‍ഷിക സമ്മേളനത്തിന് നാടിന്റെ നാനാ ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാന്‍ വിജ്ഞാന- സാംസ്കാരിക കേന്ദ്രം ഒരുങ്ങി.രാവിലെ ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് ആത്മീയ- പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ വൈകിട്ട് അഞ്ചിന് മഹാ ജനസഞ്ചയത്തെ സാക്ഷിയാക്കി സമാപന സംഗമം ഉദ്ഘാടനം ചെയ്യും.
മര്‍കസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള 532 യുവ പണ്ഡിതന്‍മാര്‍ക്കുള്ള സനദ്‌ദാന ചടങ്ങും നടക്കും.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സദസ്സിനെ അഭിസംബോധന ചെയ്യും. കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തില്‍ കഴിയുന്ന കാന്തപുരം അപൂര്‍വമായി പങ്കെടുക്കുന്ന പൊതുവേദി കൂടിയാണ് ഇന്നത്തെ സമ്മേളനം.
രാവിലെ പത്തിന് മര്‍ഹൂം എ പി മുഹമ്മദ് മുസ്‌ലിയാര്‍ സ്‌ക്വയറില്‍ നടക്കുന്ന പണ്ഡിത സമ്മേളനത്തോടെയാണ് ചരിത്ര സംഗമത്തിന് സമാരംഭമാകുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ഉലമ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കോടമ്ബുഴ ബാവ മുസ്‌ലിയാര്‍ വിഷയം അവതരിപ്പിക്കും. ഹൈദരാബാദ് ജാമിഅ നിസാമിയ്യ ചീഫ് മുഫ്തി ഹാഫിസ് സയ്യിദ് ളിയാഉദ്ദീന്‍ നഖ്ശബന്ദി മുഖ്യാതിഥിയാകും. 11ന് വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് സ്ഥാപന മേധാവികളുടെയും സഹകാരികളുടെയും സംഗമമായ നാഷനല്‍ എമിനന്‍സ് മീറ്റിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി സ്‌ക്വയര്‍ വേദിയാകും.
ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സില്‍ മത- രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ എസ് മസ്താന്‍, എ എം ആരിഫ് എം പി, രമേശ് ചെന്നിത്തല, പി ടി എ റഹീം എം എഎ, അഡ്വ. ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി സംബന്ധിക്കും.
എത്തിക്കല്‍ ഹ്യുമന്‍, പീസ്ഫുള്‍ വേള്‍ഡ് എന്ന പ്രമേയത്തിലാണ് പീസ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
സമാപന ആത്മീയ പൊതു സംഗമത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും.
ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സന്ദേശ പ്രഭാഷണം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിക്കും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
Post a Comment